കലയുടെ പ്രതിഫലനം

On 05 March 2009 0 comments

റെ അടുപ്പം തോന്നിക്കുന്നതാണീ,
ദൂരക്കാഴ്ചകള്‍. 
തിരക്ക് എന്ന 
അന്ധവിശ്വാസത്തിന് വഴങ്ങി,
എതിര്‍ദിശകളിലേക്ക് നീങ്ങുമ്പോള്‍, 
കണ്ണുകളിടയുമ്പോഴും 
ചുണ്ടുകളില്‍ നിന്ന്- 
ഔപചാരികമായ 
രക്ഷാശംസകള്‍ വീഴുമ്പോഴും 
ഈ രണ്ടിടനെഞ്ചുകള്‍ക്കിടയിലെ 
റേഡിയേഷന്‍, 
ദൈവത്തിന്റെ ചൂരുള്ള 
ചില സന്ദേശങ്ങള്‍  
വഹിക്കുന്നുണ്ട്.  
കൂടിക്കാഴ്ചയുടെ സായൂജ്യമില്ലെങ്കിലും 
നിരാശ തോന്നിക്കാത്ത,  
വിരഹമെന്ന്- വിളിക്കപ്പെടാനറക്കുന്ന 
അകല്‍ച്ചയാണ്
ആ രണ്ടാത്മാക്കള്‍ക്കിടയില്‍. 
ഒട്ടുച്ചത്തില്‍ തന്നെയാണ് 
ഇത്രയും ദൂരത്ത് നിന്ന് 
അവര്‍ മൌനസംഭാഷണം- 
നടത്താറുള്ളത്. 
അവര്‍ പ്രാര്‍ത്ഥിക്കാറുണ്ട്,
ദൈവമേ! 
പരസ്പരം കണ്ട്, 
മതിവരുവോളം സംസാരിച്ച്, 
ആലിംഗനം ചെയ്ത്- 
പിരിയാനുള്ള വക തന്ന്, 
ഞങ്ങളനുഭവിക്കുന്ന 
ഈ സുഹൃദത്തിന്റെ 
സുഖച്ചരട് നീ മുറിച്ചു 
കളയല്ലേ..!

മുഹ്സിന്‍ പരാരി

No comments:

Post a Comment