കലയുടെ പ്രതിഫലനം

On 24 June 2010 0 comments

അല്‍ ജാമിഅ; അറിവ് സ്വകാര്യ സ്വത്തല്ല, അത് പങ്കുവെക്കാനുള്ളതാണ്, വിജ്ഞാനം മനുഷ്യര്‍ക്കിടയില്‍ വിതരണം ചെയ്യണം. വ്യക്തിസ്വാതന്ത്യ്രത്തെ ഹനിക്കുന്ന അടിമത്തത്തിനെതിരെ നാം പൊരുതണം. എന്ന് ഇന്ത്യന്‍ ലിബറെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചിന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ താഹിര്‍ അഭിപ്രായപ്പെട്ടു. ലിബെറോ എന്ന തലക്കെട്ടില്‍ ജൂണ്‍ 20ന് അല്‍ ജാമിഅയില്‍ നടന്ന ഫ്രീ സോഫ്റ്റ് വെയര്‍ സെമിനാറില്‍ സംസാരിക്കുകയാരിന്നു അദ്ദേഹം.
ഫ്രീ സോഫ്റ്റ് വെയറിന്റെ ആവശ്യകതയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് നടന്ന പ്രാക്ടിക്കല്‍ വര്‍ക്കഷോപ്പിനും അദ്ദേഹം നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഇതോടനുബന്ധിച്ച് ഫ്ളൈ ഫ്രീ എന്ന പേരില്‍ അല്‍ ജാമിഅ ഫ്രീ സോഫ്റ്റ് വെയര്‍ ഗ്രൂപ്പിനും രൂപം നല്‍കി.
അല്‍ ജാമിഅ ഐ. ടി സെന്ററിന്റെ സഹകരണത്തോടെ സംവേദന വേദിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.