കലയുടെ പ്രതിഫലനം

On 24 July 2009 2 comments

ഇന്റര്നെറ്റ്.

എട്ടുകാലി വലനെയ്യുന്നതും,

മുക്കുവന് വലയെറിയുന്നതും,

വേടന് വലക്കെണിയൊരുക്കുന്നതും,

ഇരകളെ പിടിക്കാന്...

എന്നാലിന്ന്,

ഇരകളുടെ മെജോറിറ്റി

ലോകത്തെ വരിഞ്ഞുമുറുക്കിയ

ആഗോളവലയില്....

മുസഫര് പാറാല്

On 1 comments



Sabith. S

On 1 comments

സാബിത്ത് പുന്നപ്ര.

On 1 comments


സാബിത്ത് കൊപ്പം

On 10 July 2009 2 comments


മലയാളം കമ്പ്യൂട്ടിംഗിന്റെ സാധ്യതകളെക്കുറിച്ച് വി.കെ.ആദര്‍ശ് ക്ളാസ് നയിക്കുന്നു….
('സൈബര്‍ ലോകത്തെ സാധ്യതകള്‍' എന്ന തലക്കെട്ടില്‍ ദ്വിദിന ഐടി ക്യാമ്പില് നിന്ന്...)

On 09 July 2009 0 comments


'സൈബര്‍ ലോകത്തെ സാധ്യതകള്‍' എന്ന തലക്കെട്ടില്‍ ദ്വിദിന ഐടി ക്യാമ്പ് ആരംഭിച്ചു. ഇന്‍ഫോമാധ്യമം എഡിറ്റര്‍ വി കെ അബ്ദു ക്യമ്പ് ഉദ്ഘാടനം ചെയ്തു.

'സൈബര്‍ ലോകം സവിശേഷതകളും സാധ്യതകളും' എന്ന തലക്കെട്ടില്‍ അദ്ദേഹം സംസാരിച്ചു. 'വിവരസാങ്കേതിക വിദ്യ ഇന്ന്, നാളെ' എന്ന വിഷയത്തിലും ക്ളാസ് നടന്നു.

നാളെ, 'ബ്ളോഗ് പ്രസക്തിയും പ്രാധാന്യവും' എന്ന തലക്കെട്ടില്‍

പ്രശസ്ത ഐ ടി വിദഗ്ധന്‍ വി കെ ആദര്‍ശ്, 'മള്‍ട്ടീമീഡിയയുടെ സാധ്യതകള്‍' എന്ന വിഷയത്തില്‍ പി ടി അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിക്കും.

'ഓര്‍ക്കൂട്ട്, യൂട്യൂബ്, ചാറ്റിംഗ്, മെയിലിംഗ് ഗ്രൂപ്പ്' എന്നീ സങ്കേതങ്ങള്‍ പരിചയപ്പെടുത്തി കെ.എ നാസര്‍ സംസാരിക്കും.

On 18 June 2009 0 comments






വെളിച്ചമാണ് ദിക്ക്.
ഉദയമാണ് മാതൃക.
അറിവാണ് ശക്തി.

Photo: A.J

On 1 comments

On 04 June 2009 1 comments




മലയാളത്തിന്റെ അന്തരിച്ച കവയിത്രി കമലാ സുരയ്യക്ക്
ആദരവുകളര്പ്പിച്ചുകൊണ്ട് ജൂണ്‍ 1 ന്. കോളേജില്‍ അനുസ്മരണ ദിനം ആചരിചു...

On 29 May 2009 0 comments


അട്ടിയിട്ട പൊടിപടര്‍ന്ന ഫയലുകളും മാനേജരദ്ദേഹത്തിന്റെ തെറിവിളികളുമില്ലാതെ സ്വസ്ഥമായൊരു ദിവസം. ഞായറിന്റെ ദൈവമേ....കൃഷ്ണാ.....നിനക്ക് സ്തുതി കൃഷ്ണന്‍ നായര്‍ കണ്ണ് തുറന്നു. കെട്ടിയവള്‍ കിടന്നിടത്ത് പേടിപ്പിക്കുന്ന ശൂന്യതമാത്രം ഭഗവാനേ....എന്നെത്തനിച്ചാക്കി നീ അവളെ...
പത്മക്കുട്ട്യേ...കൃഷ്ണന്‍ നായര്‍ ഉറക്കെ വിളിച്ചു.
മൂന്നാമത്തെ വിളിക്കവസരമുണ്ടാക്കാതെ പത്മം ധും എന്ന് മുന്നിലെത്തി.
തണുത്ത പകലില്‍ മൂടല്‍ മഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്ന ആവി പറക്കുന്ന ചായ, സോറി ബെഡ്കോഫി നുണഞ്ഞ് കൊണ്ട് നായര്‍ സുന്ദരഭൂതത്തിലെ ഏതോ ഓര്‍മ്മകളുടെ പുറകേ പോയി.
ധാങ്കിണക്ക് ധില്ലം ധില്ലം.....
ചെവിയുടെ അടപ്പ് തെറിക്കും വിധം ടിവി ഒച്ചയിട്ടപ്പോഴാണ് അയാള്‍ക്ക് ബോധം വീണത്.
ശല്യം...മകനാണത്രെ മകന്‍...!
അച്ഛനെ സ്വസ്ഥമായി ചിന്തിക്കാന്‍ വിട്ടൂടേ. നായരുടെ ഏക പുത്രന്‍ സുകു ടിവിക്ക് മുന്നിലാണ്.
അവനെ പെറ്റിട്ടതെന്ന് തോന്നും ചില നേരങ്ങളിലെ അവന്റെ കളികണ്ടാല്‍ ചാനല്‍ മാറ്റിമാറ്റി ഈ അഞ്ചുവയസ്സിനിടക്കവന്‍ എട്ട് റിമോട്ടുകളാണ് യമരാജന് കാഴ്ച വെച്ചത്.
പക്ഷേ കൃഷ്ണന്‍ നായര്‍ക്കും പത്മിനിക്കും അതില്‍ യാതൊരു പരാതിയുമില്ല കേട്ടോ.
എന്തെന്നല്ലേ സരോവരും ഇംഗ്ളീഷ് മീഡിയം സ്കൂളിലെ (ഇംഗ്ളീഷ് മീഡിയമെന്ന് പ്രത്യേകം പറയണമെന്ന് പത്മിനിയുടെ നിര്‍ബന്ധമാണ്. പെണ്ണൊരുമ്പട്ടാലെന്ന് കേട്ടിട്ടില്ലേ)ഫസ്റ് സ്റാന്റേര്‍ഡ് എന്നിവയില്‍ ഒന്നാമനായിരുന്നത് അവനല്ലാര്ന്നോ.
പക്ഷേ പറയുമ്പം എല്ലാം പറയണമെല്ലോ ചെക്കന്‍ ടീവിക്ക് മുന്നിലിരുന്നാല്‍ പിന്നവനത് മതി.
തീറ്റീം വേണ്ട കുടീം വേണ്ട. കൃഷ്ണന്‍ നായര്‍ സ്വകാര്യം പറഞ്ഞു.
അച്ഛന്റെ മോന് അതിന്റെ വോള്യം ഒന്ന് കുറച്ച് വച്ചൂടേ... പൊന്ന് മോനല്ലേ.
നായര്‍ ഇടപെട്ടു. സുകു വോള്യം കുറച്ച് മാന്യനായി വീണ്ടും ടീവി നോക്കിയിരുപ്പായി.
ദേ നോക്ക്യേ മനുഷ്യാ... നമ്മുടെ മോനേയ് കാര്‍ട്ടൂണും കളികളുമല്ല സീരിയലുകളും റിയാലിറ്റി ഷോകളുമാ കാണണത്. നമ്മുടെ ഭാഗ്യം. പത്മിനി രഹസ്യം പറഞ്ഞു.
അതെങ്ങനാട്ീ....ഭാര്യേ ഭാഗ്യമാകുന്നത്.
നായര്‍ക്കൊന്നും അറിഞ്ഞുകൂടല്ലോ.
മനുഷ്യാ... അതല്ലേ ഇപ്പഴത്തെ ട്രന്റ്. പത്മിനി ഒര്‍മിപ്പിച്ചു.
ഹൊ...ഇവളല്ലായിരുന്നേലേ എന്റെ ജീവിതം വല്ലാതങ്ങ് വിളര്‍ത്തു പോയേനെ-കൃഷ്ണന്‍ നായര്‍ നെടുവീര്‍പ്പിട്ടു.
അകന്റെ പെരുമാറ്റത്തിലെ മാറ്റം നായരും ശ്രദ്ധിക്കാതിരുന്നില്ല. വലിയ വലിയ കാര്യങ്ങളാണ് ഈയിടെയായി അവന്‍ പറയാറുള്ളതും ചെയ്യാറുള്ളതും.
വടക്കേതിലെ ഗോപാലന് ഇന്നലെ രാത്രി വെള്ളമടിക്കുന്നവരില്‍ കണ്ടുവരുന്ന രോഗങ്ങളെ സംബന്ധിച്ച് പറഞ്ഞുകൊടുക്കുന്നത് കണ്ടപ്പോ അവന്‍ ശരിക്കും ഒരു ഡോക്ടറാണെന്ന് തോന്നിപ്പോയി.
സ്ത്രീ ഒരു നൊമ്പരം സീരിയലിന്റെ ക്ളൈമാക്സ് എത്രസുന്ദരമായിട്ടാണവന്‍ വല്യമ്മച്ചിക്ക് വിവരിച്ച് കൊടുക്കുന്നത്. മാത്രമോ അതിലെ വില്ലനായ ഔസോപ്പ് കുഞ്ഞിപ്പെണ്ണിനെ കേറിപ്പിടിച്ചത് തെമ്മാടിത്തമായെന്ന് പോലും അവന്‍ പഠിച്ച് വച്ചിരിക്കുന്നു.
ദൈവമേ.... ആയിരം സ്തുതി ഇവന്‍ ഭാവിയില്‍ അച്ഛനൊരു അനുഗ്രഹമാകും.
നാല്പേര്‍ കേള്‍ക്കേ ഡോക്ടര്‍ സുകുമാരന്‍ നായര്‍ എന്ന് പറയാനുള്ള ഭാഗ്യം എനിക്ക് തന്നേക്കണേന്റീശ്വരാ.......
നായര്‍ കാപ്പികുടിച്ചു. ഉണ്ടു. ചായകുടിച്ചു.
അത്താഴനും അച്ഛനോടും അമ്മയോടും ആരോഗ്യ സംബന്ധിയായ ചര്‍ച്ച നടത്തി. വേലക്കാരി സുകന്യയോട് കുശലം പറഞ്ഞു. പറമ്പില്‍ പോയു മുത്രമൊഴിച്ച്, കൈകാല്‍ ശുദ്ധമായി ശയനമുറിയിലേക്ക് കയറി.
രാത്രി കുടിക്കാനുള്ള വെള്ളവുമായി പത്മിനിയുമെത്തി. സുകുവിനുള്ള ഹോര്‍ലിക്സ് കൊടുത്ത് കട്ടിലില്‍ ചായവേ, മെല്ലെ...വളരെ മെല്ലെ സുകു വിളിച്ചു പറഞ്ഞു.
അമ്മേ....അച്ഛാ.....മറക്കല്ലേ...
അന്നു മുതലാണത്രെ കൃഷ്ണന്‍ നായര്‍ ഉറക്കത്തില്‍ കിടന്ന് ഞെട്ടാനും ഉറക്കെ നിലവിളിക്കാനും ശീലിച്ചത്.


അന്‍വര്‍.എസ്.എം.

On 25 May 2009 1 comments


സ്റ്റെതസ്കോപ്പ് ലിറ്റില്‍ മാഗസിന്‍ ബ്ലോഗ് ആരംഭിച്ചു.


address :www.stethoskope.blogspot.com

On 22 May 2009 1 comments




ക്ഷമിക്കണം...

അക്ഷര വിപ്ലവത്തിന്റെ തൂലികകള്‍
തിരക്കിലാണ്...

അവര്‍ പടനിലങ്ങളിലാണ്‌...
അവധിക്കാലം ആക്തോഷിക്കുകയാണ്.......
തിരിച്ചുവരും....
കാത്തിരിക്കുക.....


അതുവരെ, ക്ഷമ....

On 19 March 2009 2 comments

റാഖില്‍ നിന്ന് അന്ത്യ ചുംബനമായി ചെരുപ്പേറ് കിട്ടിയപ്പോള്‍ 

ആ ഏറ് വിലാപങ്ങളുടെ ഗര്‍ജനമായോ, നാട്ടുകാരുടെ പ്രതിക്ഷേധമായോ 
തിരിച്ചറിയാന്‍ ബുഷിനായില്ല. 
അയാള്‍ തിരിച്ചറിഞ്ഞത്, മണത്തത്, ആസ്വദിച്ചത്, 
ചെരിപ്പില്‍ പുരണ്ട മണ്ണിന്റെ പെട്രോള്‍ മണമായിരുന്നു.

On 0 comments

"നിന്നെയൊന്നും ഈ പണിക്ക് പറ്റില്ല്യ, വേറെ പണിനോക്ക്, ഒച്ചിന്റെ ജന്മാ തനിക്ക്" കടലിന്റെ അലര്‍ച്ചയുടെ കൂടെ ആ വാക്കുകളും ചെവിയില്‍ മുഴങ്ങുന്നു, സ്പീഡിന്റെ ഈ ലോകത്ത് തന്നെപ്പോലൊരുത്തന്‍ വേണ്ടാന്ന് എല്ലാവരും പറേണു. വയ്യ ഇനി വയ്യ... നിശ്ചയിച്ചുറച്ച് കടലിലിറങ്ങിയപ്പോഴാണ് ഒരു സ്പീഡ്ബോട്ട് വന്നത്, 

അതിന്റെ പുറത്തതാ ഒരു ഒച്ച്, എല്ലാം മാറി, വേഗം, വേഗം... വെറുതെ വാച്ചിലൊന്ന് നോക്കി, ഹോ, സൂചികള്‍ മല്‍സരിച്ചോടുന്നു...
മുഹമ്മദ് ഖാസിം

On 2 comments

പെട്ടകം സമുദ്രാന്തര്‍ ഭാഗത്തേക്ക് 

ഊളിയിടുമെന്ന ഭയം നൂഹിനുണ്ടായിരുന്നില്ല. 
എന്നാല്‍ മൂസയുടെ വടി തന്റെ 
മുഖത്തടിക്കുമെന്ന ഭയം
ഫറോവക്കുണ്ടായിരുന്നു.
അനസ്. എ, പാലക്കാട്

On 12 March 2009 2 comments

ഉസൂലുദ്ദീന്‍ പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം ബ്ലോഗ് സമര്‍പ്പിക്കുന്നു.


കണ്ണാടി ബ്ലോഗിന് തുടക്കമായി.

എസ്.ഐ.ഒ അല്ജാമിഅ സംവേദന വേദിയുടെ കീഴില്‍ കണ്ണാടി ബ്ലോഗിന് തുടക്കമായി.
ഇന്ന് രാവിലെ 9മണിക്ക് നടന്ന പരിപാടിയില്‍
ഉസൂലുദ്ദീന്‍ പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം ബ്ലോഗ് സമര്‍പ്പിച്ചു.

On 09 March 2009 2 comments




ച്ചവെച്ചതിനാണത്രെ 
ചീവീട് കൊലചെയ്യപ്പെട്ടത്. 
............................ ശ്...മിണ്ടാതിരി..... 
ഒരു പക്ഷേ അവര്‍ നമ്മേയും.....

മഖ്ബൂല്‍ മാറഞ്ചേരി


On 0 comments

ണ്ട് 

ആനത്തുമ്പികളെ പിടിച്ചണക്കുമ്പോള്‍ 
പകലിന് ഒരു കുളിര്‍മയുണ്ടായിരുന്നു. 
മുത്തശ്ശിക്കഥക്കുമുമ്പ് 
പകലിന്റെ ചൂളം വിളി 
കാതില്‍ അലയടിക്കും.
ഇന്ന്, കരിഞ്ഞ മനസ്സുകള്‍ക്ക് 
പത്ര സാക്ഷ്യം.
ഓരോ പകലും യാത്രയാവുന്നത് 
നഗ്നസത്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ടാണ്. 
ഈ പകലിന് 
രാത്രിയേക്കാളേറെ പറയാനുണ്ട്....

എം.ആര്‍.കെ കാച്ചടിക്കല്‍

On 1 comments



പാടൂര്‍

On 05 March 2009 1 comments

 
അവന്‍ കടുത്ത ഗാന്ധിയനായിരുന്നു. 
ഗാന്ധി അഹിംസാവാദിയെല്ലെന്ന് പറഞ്ഞതിന് 
അവന്റെ കൂട്ടുകാരനെ കുത്തി കൊന്നു.
യാസര്‍ പാടൂര്‍

On 0 comments

1

മരവിച്ച ജല്‍പ്പനങ്ങള്‍. 
ചിലമ്പിച്ച ഗദ്ഗദങ്ങള്‍. 
ഉറങ്ങാത്ത തേങ്ങലുകള്‍. 
കരി പുരണ്ട പരിഭവങ്ങളുമായി സ്ത്രീ. 
മകനില്‍ നിന്നും അച്ഛനിലേക്കുള്ള ദൂരം. 
ചുളുങ്ങിയ പാത്രമായി മൂലക്ക് - 
അമ്മ മഴവില്ലുതിര്‍ക്കുന്ന കണ്ണുനീര്‍ കണങ്ങള്‍. 
വൃദ്ധ സദനങ്ങളിലെ വിറയാര്‍ന്ന ചുണ്ടുകള്‍.

2

നാളെയുടെ സ്വപ്നങ്ങളറിയാത്ത- 
ചിയേഴ്സിലൊതുങ്ങുന്ന പുരുഷന്‍. 
മരീചികയുടെ യാഥാര്‍ത്ഥ്യം തേടി മനുഷ്യര്‍.
3
എരിയുന്ന അഗ്നിക്കിടയിലമരുന്ന 
ശലഭങ്ങളായി ബാല്യം. 
കരളിന്റെ കനലെരിയുന്ന കൗമാരം. 
തെറ്റിനെ ശരിയാക്കുന്നവരെല്ലാമോ- 
കൂട്ടുകാര്‍. 
വിരിമാറില്‍ വിരിഞ്ഞമര്‍ന്ന  
ശ്വാസം മുട്ടുന്ന പ്രണയം. 
കറുപ്പിലൊതുങ്ങുന്ന ഓര്‍മ്മകള്‍.
എരിയുന്ന കനലായി സ്നേഹം. 
അര്‍ത്ഥമനര്‍ത്ഥമായി മനസ്സ്
നിങ്ങളെ സ്നേഹിക്കാനാവാതെ യുവത്വം.
4
മനസ്സില്‍ കനലായി മതം.
കലാപഭൂമിയില്‍ നിന്നും . 
ചിറകടിച്ചുയരുന്ന നിലവിളികള്‍. 
മരിച്ചാലുമൊടുങ്ങാത്ത പകയുമായി 
വര്‍ഗ്ഗീയത. 
ശബ്ദം, നഷ്ടപ്പെട്ട 
നിരാശയിലാണ്ട ലോകം. 
ഒടുവില്‍, 
ഗോഡ്സെയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. 
ക്ളൈമാക്സ്!

ഇസ് ലാഹ്

On 1 comments

വാക്കില്‍ നിഴലുണ്ട്.

നിലാവുണ്ട്. 
നിഴല്‍ വീഴാത്ത ഭാഷണം 
യോഗിയുടെ ലക്ഷണം. 
നിലാവൂറാത്തതെങ്കിലെ
ദോഷിയുടെ ലക്ഷണം. 
നറുമൊഴിയുള്ളവനൊരു 
മധുരഫല തണല്‍ വൃക്ഷം. 
തെറിമൊഴിയെങ്കിലോ 
ഉലയുന്ന പാഴ് വൃക്ഷം.
വാക്കില്‍ തോക്കൊളിപ്പിച്ചവനത്രെ  
ഭീകരവാദി. 
നാക്കാല്‍  
പൂ പൊഴിക്കുന്നവന്‍ 
സമാധാന സ്നേഹി!

യു.എം.ഫവാസ്, മാറഞ്ചേരി

On 0 comments

റെ അടുപ്പം തോന്നിക്കുന്നതാണീ,
ദൂരക്കാഴ്ചകള്‍. 
തിരക്ക് എന്ന 
അന്ധവിശ്വാസത്തിന് വഴങ്ങി,
എതിര്‍ദിശകളിലേക്ക് നീങ്ങുമ്പോള്‍, 
കണ്ണുകളിടയുമ്പോഴും 
ചുണ്ടുകളില്‍ നിന്ന്- 
ഔപചാരികമായ 
രക്ഷാശംസകള്‍ വീഴുമ്പോഴും 
ഈ രണ്ടിടനെഞ്ചുകള്‍ക്കിടയിലെ 
റേഡിയേഷന്‍, 
ദൈവത്തിന്റെ ചൂരുള്ള 
ചില സന്ദേശങ്ങള്‍  
വഹിക്കുന്നുണ്ട്.  
കൂടിക്കാഴ്ചയുടെ സായൂജ്യമില്ലെങ്കിലും 
നിരാശ തോന്നിക്കാത്ത,  
വിരഹമെന്ന്- വിളിക്കപ്പെടാനറക്കുന്ന 
അകല്‍ച്ചയാണ്
ആ രണ്ടാത്മാക്കള്‍ക്കിടയില്‍. 
ഒട്ടുച്ചത്തില്‍ തന്നെയാണ് 
ഇത്രയും ദൂരത്ത് നിന്ന് 
അവര്‍ മൌനസംഭാഷണം- 
നടത്താറുള്ളത്. 
അവര്‍ പ്രാര്‍ത്ഥിക്കാറുണ്ട്,
ദൈവമേ! 
പരസ്പരം കണ്ട്, 
മതിവരുവോളം സംസാരിച്ച്, 
ആലിംഗനം ചെയ്ത്- 
പിരിയാനുള്ള വക തന്ന്, 
ഞങ്ങളനുഭവിക്കുന്ന 
ഈ സുഹൃദത്തിന്റെ 
സുഖച്ചരട് നീ മുറിച്ചു 
കളയല്ലേ..!

മുഹ്സിന്‍ പരാരി

On 0 comments

രു തീപ്പെട്ടിപ്പൊള്ളല്‍ 

പോലും മേല്‍ക്കാതെ നീയും, 
തീയില്‍ കുരുത്തെന്റെ ജനതയും 
തമ്മില്‍ വേണോ ഒരു മല്‍പ്പിടുത്തം.  
മനുഷ്യമാംസത്തിന്റെ ഗന്ധമാസ്വദിക്കാന്‍ 
നീ വീണ്ടുമെന്റെ മാറിലെത്തിയപ്പോള്‍
മുന്‍തളിര്‍(കാത്തിരിപ്പുകാരന്‍) ചെരിപ്പായി 
തൊടുത്തത് എന്റെ ഖല്‍ബിലെ കനലായിരുന്നു.  

അതിനാല്‍, 
കരുതിയിരിക്കുക 
നോവുള്ളവന്റെ ഓര്‍മ്മകളില്‍ നിന്ന് 
ഒലിച്ചിറങ്ങുന്ന കണ്ണീരിന് 
പെട്രോളിന്റെ ശക്തിയുണ്ട്. 
അതാളിക്കത്തുക തന്നെ ചെയ്യും 
ഫലസ്തീനില്‍ നിന്റാകാശപ്പറവകള്‍ 
തീ തുപ്പി പറന്നകലുമ്പോള്‍ 
ഞാനിനിയും ഒലീവിലയേന്തണമെന്ന്  
പറയാന്‍ നിനക്ക് ലജ്ജയില്ലേ... 
പിറക്കും മുമ്പേ പിടഞ്ഞു മരിച്ച 
ഗുജ്റാത്തിലെയെന്റെ കുഞ്ഞ് 
എന്നറിയപ്പെട്ടത് ഏതഗ്നികുണ്ഡത്തിലാണ് 
തീ തന്റെ സ്വര്‍ണ്ണവിരല്‍ 
കൊണ്ടവനെ താലോലിച്ചിട്ടുണ്ടാവുമോ...  
തീ, 
മനുഷ്യ രോക്ഷത്തിന്റെ 
കനലായ് മാറുന്നിടത്ത് 
മനുഷ്യരെല്ലാം നിശബ്ദരാകും
തീ സംസാരിച്ചുതുടങ്ങും 
നീതിയുടെ പക്ഷത്ത് നിന്ന് 
അത്യുച്ചത്തില്‍...

ഉമര്‍ മുഹമ്മദ് ഫവാസ്