കലയുടെ പ്രതിഫലനം

On 05 March 2009 0 comments

രു തീപ്പെട്ടിപ്പൊള്ളല്‍ 

പോലും മേല്‍ക്കാതെ നീയും, 
തീയില്‍ കുരുത്തെന്റെ ജനതയും 
തമ്മില്‍ വേണോ ഒരു മല്‍പ്പിടുത്തം.  
മനുഷ്യമാംസത്തിന്റെ ഗന്ധമാസ്വദിക്കാന്‍ 
നീ വീണ്ടുമെന്റെ മാറിലെത്തിയപ്പോള്‍
മുന്‍തളിര്‍(കാത്തിരിപ്പുകാരന്‍) ചെരിപ്പായി 
തൊടുത്തത് എന്റെ ഖല്‍ബിലെ കനലായിരുന്നു.  

അതിനാല്‍, 
കരുതിയിരിക്കുക 
നോവുള്ളവന്റെ ഓര്‍മ്മകളില്‍ നിന്ന് 
ഒലിച്ചിറങ്ങുന്ന കണ്ണീരിന് 
പെട്രോളിന്റെ ശക്തിയുണ്ട്. 
അതാളിക്കത്തുക തന്നെ ചെയ്യും 
ഫലസ്തീനില്‍ നിന്റാകാശപ്പറവകള്‍ 
തീ തുപ്പി പറന്നകലുമ്പോള്‍ 
ഞാനിനിയും ഒലീവിലയേന്തണമെന്ന്  
പറയാന്‍ നിനക്ക് ലജ്ജയില്ലേ... 
പിറക്കും മുമ്പേ പിടഞ്ഞു മരിച്ച 
ഗുജ്റാത്തിലെയെന്റെ കുഞ്ഞ് 
എന്നറിയപ്പെട്ടത് ഏതഗ്നികുണ്ഡത്തിലാണ് 
തീ തന്റെ സ്വര്‍ണ്ണവിരല്‍ 
കൊണ്ടവനെ താലോലിച്ചിട്ടുണ്ടാവുമോ...  
തീ, 
മനുഷ്യ രോക്ഷത്തിന്റെ 
കനലായ് മാറുന്നിടത്ത് 
മനുഷ്യരെല്ലാം നിശബ്ദരാകും
തീ സംസാരിച്ചുതുടങ്ങും 
നീതിയുടെ പക്ഷത്ത് നിന്ന് 
അത്യുച്ചത്തില്‍...

ഉമര്‍ മുഹമ്മദ് ഫവാസ്

No comments:

Post a Comment