കലയുടെ പ്രതിഫലനം

On 29 May 2009 0 comments


അട്ടിയിട്ട പൊടിപടര്‍ന്ന ഫയലുകളും മാനേജരദ്ദേഹത്തിന്റെ തെറിവിളികളുമില്ലാതെ സ്വസ്ഥമായൊരു ദിവസം. ഞായറിന്റെ ദൈവമേ....കൃഷ്ണാ.....നിനക്ക് സ്തുതി കൃഷ്ണന്‍ നായര്‍ കണ്ണ് തുറന്നു. കെട്ടിയവള്‍ കിടന്നിടത്ത് പേടിപ്പിക്കുന്ന ശൂന്യതമാത്രം ഭഗവാനേ....എന്നെത്തനിച്ചാക്കി നീ അവളെ...
പത്മക്കുട്ട്യേ...കൃഷ്ണന്‍ നായര്‍ ഉറക്കെ വിളിച്ചു.
മൂന്നാമത്തെ വിളിക്കവസരമുണ്ടാക്കാതെ പത്മം ധും എന്ന് മുന്നിലെത്തി.
തണുത്ത പകലില്‍ മൂടല്‍ മഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്ന ആവി പറക്കുന്ന ചായ, സോറി ബെഡ്കോഫി നുണഞ്ഞ് കൊണ്ട് നായര്‍ സുന്ദരഭൂതത്തിലെ ഏതോ ഓര്‍മ്മകളുടെ പുറകേ പോയി.
ധാങ്കിണക്ക് ധില്ലം ധില്ലം.....
ചെവിയുടെ അടപ്പ് തെറിക്കും വിധം ടിവി ഒച്ചയിട്ടപ്പോഴാണ് അയാള്‍ക്ക് ബോധം വീണത്.
ശല്യം...മകനാണത്രെ മകന്‍...!
അച്ഛനെ സ്വസ്ഥമായി ചിന്തിക്കാന്‍ വിട്ടൂടേ. നായരുടെ ഏക പുത്രന്‍ സുകു ടിവിക്ക് മുന്നിലാണ്.
അവനെ പെറ്റിട്ടതെന്ന് തോന്നും ചില നേരങ്ങളിലെ അവന്റെ കളികണ്ടാല്‍ ചാനല്‍ മാറ്റിമാറ്റി ഈ അഞ്ചുവയസ്സിനിടക്കവന്‍ എട്ട് റിമോട്ടുകളാണ് യമരാജന് കാഴ്ച വെച്ചത്.
പക്ഷേ കൃഷ്ണന്‍ നായര്‍ക്കും പത്മിനിക്കും അതില്‍ യാതൊരു പരാതിയുമില്ല കേട്ടോ.
എന്തെന്നല്ലേ സരോവരും ഇംഗ്ളീഷ് മീഡിയം സ്കൂളിലെ (ഇംഗ്ളീഷ് മീഡിയമെന്ന് പ്രത്യേകം പറയണമെന്ന് പത്മിനിയുടെ നിര്‍ബന്ധമാണ്. പെണ്ണൊരുമ്പട്ടാലെന്ന് കേട്ടിട്ടില്ലേ)ഫസ്റ് സ്റാന്റേര്‍ഡ് എന്നിവയില്‍ ഒന്നാമനായിരുന്നത് അവനല്ലാര്ന്നോ.
പക്ഷേ പറയുമ്പം എല്ലാം പറയണമെല്ലോ ചെക്കന്‍ ടീവിക്ക് മുന്നിലിരുന്നാല്‍ പിന്നവനത് മതി.
തീറ്റീം വേണ്ട കുടീം വേണ്ട. കൃഷ്ണന്‍ നായര്‍ സ്വകാര്യം പറഞ്ഞു.
അച്ഛന്റെ മോന് അതിന്റെ വോള്യം ഒന്ന് കുറച്ച് വച്ചൂടേ... പൊന്ന് മോനല്ലേ.
നായര്‍ ഇടപെട്ടു. സുകു വോള്യം കുറച്ച് മാന്യനായി വീണ്ടും ടീവി നോക്കിയിരുപ്പായി.
ദേ നോക്ക്യേ മനുഷ്യാ... നമ്മുടെ മോനേയ് കാര്‍ട്ടൂണും കളികളുമല്ല സീരിയലുകളും റിയാലിറ്റി ഷോകളുമാ കാണണത്. നമ്മുടെ ഭാഗ്യം. പത്മിനി രഹസ്യം പറഞ്ഞു.
അതെങ്ങനാട്ീ....ഭാര്യേ ഭാഗ്യമാകുന്നത്.
നായര്‍ക്കൊന്നും അറിഞ്ഞുകൂടല്ലോ.
മനുഷ്യാ... അതല്ലേ ഇപ്പഴത്തെ ട്രന്റ്. പത്മിനി ഒര്‍മിപ്പിച്ചു.
ഹൊ...ഇവളല്ലായിരുന്നേലേ എന്റെ ജീവിതം വല്ലാതങ്ങ് വിളര്‍ത്തു പോയേനെ-കൃഷ്ണന്‍ നായര്‍ നെടുവീര്‍പ്പിട്ടു.
അകന്റെ പെരുമാറ്റത്തിലെ മാറ്റം നായരും ശ്രദ്ധിക്കാതിരുന്നില്ല. വലിയ വലിയ കാര്യങ്ങളാണ് ഈയിടെയായി അവന്‍ പറയാറുള്ളതും ചെയ്യാറുള്ളതും.
വടക്കേതിലെ ഗോപാലന് ഇന്നലെ രാത്രി വെള്ളമടിക്കുന്നവരില്‍ കണ്ടുവരുന്ന രോഗങ്ങളെ സംബന്ധിച്ച് പറഞ്ഞുകൊടുക്കുന്നത് കണ്ടപ്പോ അവന്‍ ശരിക്കും ഒരു ഡോക്ടറാണെന്ന് തോന്നിപ്പോയി.
സ്ത്രീ ഒരു നൊമ്പരം സീരിയലിന്റെ ക്ളൈമാക്സ് എത്രസുന്ദരമായിട്ടാണവന്‍ വല്യമ്മച്ചിക്ക് വിവരിച്ച് കൊടുക്കുന്നത്. മാത്രമോ അതിലെ വില്ലനായ ഔസോപ്പ് കുഞ്ഞിപ്പെണ്ണിനെ കേറിപ്പിടിച്ചത് തെമ്മാടിത്തമായെന്ന് പോലും അവന്‍ പഠിച്ച് വച്ചിരിക്കുന്നു.
ദൈവമേ.... ആയിരം സ്തുതി ഇവന്‍ ഭാവിയില്‍ അച്ഛനൊരു അനുഗ്രഹമാകും.
നാല്പേര്‍ കേള്‍ക്കേ ഡോക്ടര്‍ സുകുമാരന്‍ നായര്‍ എന്ന് പറയാനുള്ള ഭാഗ്യം എനിക്ക് തന്നേക്കണേന്റീശ്വരാ.......
നായര്‍ കാപ്പികുടിച്ചു. ഉണ്ടു. ചായകുടിച്ചു.
അത്താഴനും അച്ഛനോടും അമ്മയോടും ആരോഗ്യ സംബന്ധിയായ ചര്‍ച്ച നടത്തി. വേലക്കാരി സുകന്യയോട് കുശലം പറഞ്ഞു. പറമ്പില്‍ പോയു മുത്രമൊഴിച്ച്, കൈകാല്‍ ശുദ്ധമായി ശയനമുറിയിലേക്ക് കയറി.
രാത്രി കുടിക്കാനുള്ള വെള്ളവുമായി പത്മിനിയുമെത്തി. സുകുവിനുള്ള ഹോര്‍ലിക്സ് കൊടുത്ത് കട്ടിലില്‍ ചായവേ, മെല്ലെ...വളരെ മെല്ലെ സുകു വിളിച്ചു പറഞ്ഞു.
അമ്മേ....അച്ഛാ.....മറക്കല്ലേ...
അന്നു മുതലാണത്രെ കൃഷ്ണന്‍ നായര്‍ ഉറക്കത്തില്‍ കിടന്ന് ഞെട്ടാനും ഉറക്കെ നിലവിളിക്കാനും ശീലിച്ചത്.


അന്‍വര്‍.എസ്.എം.

On 25 May 2009 1 comments


സ്റ്റെതസ്കോപ്പ് ലിറ്റില്‍ മാഗസിന്‍ ബ്ലോഗ് ആരംഭിച്ചു.


address :www.stethoskope.blogspot.com

On 22 May 2009 1 comments




ക്ഷമിക്കണം...

അക്ഷര വിപ്ലവത്തിന്റെ തൂലികകള്‍
തിരക്കിലാണ്...

അവര്‍ പടനിലങ്ങളിലാണ്‌...
അവധിക്കാലം ആക്തോഷിക്കുകയാണ്.......
തിരിച്ചുവരും....
കാത്തിരിക്കുക.....


അതുവരെ, ക്ഷമ....