കലയുടെ പ്രതിഫലനം

On 03 August 2010 0 comments



ശാന്തപുരം: 'ലാം' ഫ്രൈംസ് ഇന്‍ ഷോര്‍ട്ട് എന്ന തലക്കെട്ടില്‍ അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യയിലെ ഷോര്‍ട്ട് ഫിലിം ഫെസ്റിവലിന് ഇബ്നു ഖല്‍ദൂന്‍ ഓഡിറ്റോറിയത്തില്‍ തുടക്കം കുറിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് പി.ടി.കുഞ്ഞിമുഹമ്മദ് ടെലികോണ്‍ഫറന്‍സ് വഴി ഫെസ്റ് ഉദ്ഘാടനം ചെയ്തു. ആശംസകളര്‍പ്പിച്ച് പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം, എസ്.ഐ.ഒ സെക്രട്ടറി റഷാദ്, ഇംഗ്ളീഷ് വിഭാഗം ലക്ചര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
ലാംഗ്വേജ് ഫാക്കല്‍റ്റി പ്രിന്‍സിപ്പല്‍ അബ്ദുര്‍റഹ്മാന്‍ സിഗ്നേച്ചര്‍ ഫിലിം പ്രകാശനം ചെയ്തു. തുടര്‍ന്ന് ടൈറ്റില്‍ ഫിലിമായ 'ബ്രിഡ്ജ്' പ്രദര്‍ശിപ്പിച്ചു. ശേഷം നായകന്‍ സലിം കുമാര്‍ കുട്ടികളോട് സംവദിച്ചു. വൈകുന്നേരം 'എന്തുകൊണ്ട് ഷോര്‍ട്ട് ഫിലിം' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചക്ക് സംവിധായകന്‍ മധു ജനാര്‍ദ്ദനന്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 'കാംപസ് സിനിമ', 'സ്ത്രീയും സിനിമയും' എന്ന തലക്കെട്ടുകളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ നടക്കും. ഇഹ്സാന്‍ കളമശ്ശേരിയാണ് ഫെസ്റിവെല്‍ ഡയറക്ടര്‍. ഫായിസ്.എം.കെ, ഷഫീഖ്.എന്‍.പി എന്നിവരാണ് കണ്‍വീനര്‍മാര്‍.

No comments:

Post a Comment