കലയുടെ പ്രതിഫലനം

On 08 July 2010 2 comments


















ഭാഷയും സാഹിത്യവും പഠിച്ച് ആത്മീയമായി സമ്പന്നത നേടണമെന്നും അതാണ് യഥാര്‍ത്ഥ സമ്പത്തെന്നും പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയിലെ സാഹിത്യ സമാജം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയും സാഹിത്യവും നഷ്ടപ്പെട്ടാല്‍ നാം മാനസികമായി ദരിദ്രരാകും. മനുഷ്യനെ മൃഗത്വത്തില്‍ നിന്നുയര്‍ത്തുന്നതാണ് ഭാഷ. അതുകൊണ്ടാണ് 'വായിക്കുക' എന്ന ആഹ്വാനവുമായി സ്രഷ്ടാവ് തുടങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ അല്‍ജാമിഅ ഡയറക്ടര്‍ വി.കെ. അലി അധ്യക്ഷത വഹിച്ചു. ഒ.പി.ഹംസ, കെ.അബ്ദുല്‍ കരീം, സലാം പുലാപ്പറ്റ, ബുശൈറുദ്ദീന്‍ ശര്‍ഖി എന്നിവര്‍ സംസാരിച്ചു. മുദ്ദസിര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളരങ്ങേറി.
ഈ വര്‍ഷത്തെ സാഹിത്യസമാജം ഭാരവാഹികളായി സീനിയര്‍ വിഭാഗത്തില്‍ മുദ്ദസിര്‍, മുഹമ്മദ് നസീബ് എന്നിവരെയും, ജൂനിയര്‍ വിഭാഗത്തില്‍ സല്‍മാന്‍, ഡാനിഷ് എന്നിവരെയും തെരെഞ്ഞെടുത്തു. കുസുമം കൈയ്യെഴുത്തുമാഗസിന്‍ എഡിറ്റര്‍മാരായി ഇഖ്ലീലിനിനെയും മുജ്തബയെയും തെരെഞ്ഞെടുത്തു.

2 comments:

Post a Comment