കലയുടെ പ്രതിഫലനം

On 19 March 2009 2 comments

ഇറാഖില്‍ നിന്ന് അന്ത്യ ചുംബനമായി ചെരുപ്പേറ് കിട്ടിയപ്പോള്‍ 

ആ ഏറ് വിലാപങ്ങളുടെ ഗര്‍ജനമായോ, നാട്ടുകാരുടെ പ്രതിക്ഷേധമായോ 
തിരിച്ചറിയാന്‍ ബുഷിനായില്ല. 
അയാള്‍ തിരിച്ചറിഞ്ഞത്, മണത്തത്, ആസ്വദിച്ചത്, 
ചെരിപ്പില്‍ പുരണ്ട മണ്ണിന്റെ പെട്രോള്‍ മണമായിരുന്നു.

On 0 comments

"നിന്നെയൊന്നും ഈ പണിക്ക് പറ്റില്ല്യ, വേറെ പണിനോക്ക്, ഒച്ചിന്റെ ജന്മാ തനിക്ക്" കടലിന്റെ അലര്‍ച്ചയുടെ കൂടെ ആ വാക്കുകളും ചെവിയില്‍ മുഴങ്ങുന്നു, സ്പീഡിന്റെ ഈ ലോകത്ത് തന്നെപ്പോലൊരുത്തന്‍ വേണ്ടാന്ന് എല്ലാവരും പറേണു. വയ്യ ഇനി വയ്യ... നിശ്ചയിച്ചുറച്ച് കടലിലിറങ്ങിയപ്പോഴാണ് ഒരു സ്പീഡ്ബോട്ട് വന്നത്, 

അതിന്റെ പുറത്തതാ ഒരു ഒച്ച്, എല്ലാം മാറി, വേഗം, വേഗം... വെറുതെ വാച്ചിലൊന്ന് നോക്കി, ഹോ, സൂചികള്‍ മല്‍സരിച്ചോടുന്നു...
മുഹമ്മദ് ഖാസിം

On 2 comments

പെട്ടകം സമുദ്രാന്തര്‍ ഭാഗത്തേക്ക് 

ഊളിയിടുമെന്ന ഭയം നൂഹിനുണ്ടായിരുന്നില്ല. 
എന്നാല്‍ മൂസയുടെ വടി തന്റെ 
മുഖത്തടിക്കുമെന്ന ഭയം
ഫറോവക്കുണ്ടായിരുന്നു.
അനസ്. എ, പാലക്കാട്

On 12 March 2009 2 comments

ഉസൂലുദ്ദീന്‍ പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം ബ്ലോഗ് സമര്‍പ്പിക്കുന്നു.


കണ്ണാടി ബ്ലോഗിന് തുടക്കമായി.

എസ്.ഐ.ഒ അല്ജാമിഅ സംവേദന വേദിയുടെ കീഴില്‍ കണ്ണാടി ബ്ലോഗിന് തുടക്കമായി.
ഇന്ന് രാവിലെ 9മണിക്ക് നടന്ന പരിപാടിയില്‍
ഉസൂലുദ്ദീന്‍ പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം ബ്ലോഗ് സമര്‍പ്പിച്ചു.

On 09 March 2009 2 comments




ഒച്ചവെച്ചതിനാണത്രെ 
ചീവീട് കൊലചെയ്യപ്പെട്ടത്. 
............................ ശ്...മിണ്ടാതിരി..... 
ഒരു പക്ഷേ അവര്‍ നമ്മേയും.....

മഖ്ബൂല്‍ മാറഞ്ചേരി


On 0 comments

പണ്ട് 

ആനത്തുമ്പികളെ പിടിച്ചണക്കുമ്പോള്‍ 
പകലിന് ഒരു കുളിര്‍മയുണ്ടായിരുന്നു. 
മുത്തശ്ശിക്കഥക്കുമുമ്പ് 
പകലിന്റെ ചൂളം വിളി 
കാതില്‍ അലയടിക്കും.
ഇന്ന്, കരിഞ്ഞ മനസ്സുകള്‍ക്ക് 
പത്ര സാക്ഷ്യം.
ഓരോ പകലും യാത്രയാവുന്നത് 
നഗ്നസത്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ടാണ്. 
ഈ പകലിന് 
രാത്രിയേക്കാളേറെ പറയാനുണ്ട്....

എം.ആര്‍.കെ കാച്ചടിക്കല്‍