കലയുടെ പ്രതിഫലനം

Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts
On 22 July 2010 0 comments


'laam'- frames n shoRt എന്ന തലക്കെട്ടില്‍ അല്‍ ജാമിഅ ഒന്നാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ നടക്കും.

പ്രശസ്ത സംവിധായകന് മധു ജനാര്ദ്ദനന് പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്ന്നുള്ള ദീവസങ്ങളില് ഷോര്ട്ട് ഫിക്ഷന്, ഷോര്ട്ട് ഡോക്യുമെന്ററി, മ്യൂസിക് ആല്ബം, ആനിമേഷന്, ക്യാമ്പസ് ഫിലിം എന്നീ തലക്കെട്ടുകളില് പ്രദര്ശനം നടക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന ഓപണ് ഫോറങ്ങളില് whY short film, Woman & Cinema, Think Cinema എന്നീ വിഷയങ്ങള് ചര്ച്ച ചെയ്യും. ചര്ച്ചകളില് വിഷയങ്ങളിലെ പ്രഗത്ഭര് പങ്കെടുക്കും.Campus film വിഷയത്തില് മീറ്റ് ദ ഡിറക്ടേഴ്സ് പരിപാടി നടക്കും.

ഫെസ്റ്റിവലിനെക്കുറിച്ച് കൂടുതല് വിവരങ്ങള്ക്ക്: http://laamfilmfest.wordpress.com/
Festival Slogan: THINK CINEMA.
Festival Official Sponsor: Amana Jewelery, Chungam, Pattikkad.

On 08 July 2010 2 comments


















ഭാഷയും സാഹിത്യവും പഠിച്ച് ആത്മീയമായി സമ്പന്നത നേടണമെന്നും അതാണ് യഥാര്‍ത്ഥ സമ്പത്തെന്നും പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയിലെ സാഹിത്യ സമാജം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയും സാഹിത്യവും നഷ്ടപ്പെട്ടാല്‍ നാം മാനസികമായി ദരിദ്രരാകും. മനുഷ്യനെ മൃഗത്വത്തില്‍ നിന്നുയര്‍ത്തുന്നതാണ് ഭാഷ. അതുകൊണ്ടാണ് 'വായിക്കുക' എന്ന ആഹ്വാനവുമായി സ്രഷ്ടാവ് തുടങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ അല്‍ജാമിഅ ഡയറക്ടര്‍ വി.കെ. അലി അധ്യക്ഷത വഹിച്ചു. ഒ.പി.ഹംസ, കെ.അബ്ദുല്‍ കരീം, സലാം പുലാപ്പറ്റ, ബുശൈറുദ്ദീന്‍ ശര്‍ഖി എന്നിവര്‍ സംസാരിച്ചു. മുദ്ദസിര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളരങ്ങേറി.
ഈ വര്‍ഷത്തെ സാഹിത്യസമാജം ഭാരവാഹികളായി സീനിയര്‍ വിഭാഗത്തില്‍ മുദ്ദസിര്‍, മുഹമ്മദ് നസീബ് എന്നിവരെയും, ജൂനിയര്‍ വിഭാഗത്തില്‍ സല്‍മാന്‍, ഡാനിഷ് എന്നിവരെയും തെരെഞ്ഞെടുത്തു. കുസുമം കൈയ്യെഴുത്തുമാഗസിന്‍ എഡിറ്റര്‍മാരായി ഇഖ്ലീലിനിനെയും മുജ്തബയെയും തെരെഞ്ഞെടുത്തു.

On 24 June 2010 0 comments

അല്‍ ജാമിഅ; അറിവ് സ്വകാര്യ സ്വത്തല്ല, അത് പങ്കുവെക്കാനുള്ളതാണ്, വിജ്ഞാനം മനുഷ്യര്‍ക്കിടയില്‍ വിതരണം ചെയ്യണം. വ്യക്തിസ്വാതന്ത്യ്രത്തെ ഹനിക്കുന്ന അടിമത്തത്തിനെതിരെ നാം പൊരുതണം. എന്ന് ഇന്ത്യന്‍ ലിബറെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചിന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ താഹിര്‍ അഭിപ്രായപ്പെട്ടു. ലിബെറോ എന്ന തലക്കെട്ടില്‍ ജൂണ്‍ 20ന് അല്‍ ജാമിഅയില്‍ നടന്ന ഫ്രീ സോഫ്റ്റ് വെയര്‍ സെമിനാറില്‍ സംസാരിക്കുകയാരിന്നു അദ്ദേഹം.
ഫ്രീ സോഫ്റ്റ് വെയറിന്റെ ആവശ്യകതയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് നടന്ന പ്രാക്ടിക്കല്‍ വര്‍ക്കഷോപ്പിനും അദ്ദേഹം നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഇതോടനുബന്ധിച്ച് ഫ്ളൈ ഫ്രീ എന്ന പേരില്‍ അല്‍ ജാമിഅ ഫ്രീ സോഫ്റ്റ് വെയര്‍ ഗ്രൂപ്പിനും രൂപം നല്‍കി.
അല്‍ ജാമിഅ ഐ. ടി സെന്ററിന്റെ സഹകരണത്തോടെ സംവേദന വേദിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

On 10 July 2009 2 comments


മലയാളം കമ്പ്യൂട്ടിംഗിന്റെ സാധ്യതകളെക്കുറിച്ച് വി.കെ.ആദര്‍ശ് ക്ളാസ് നയിക്കുന്നു….
('സൈബര്‍ ലോകത്തെ സാധ്യതകള്‍' എന്ന തലക്കെട്ടില്‍ ദ്വിദിന ഐടി ക്യാമ്പില് നിന്ന്...)

On 09 July 2009 0 comments


'സൈബര്‍ ലോകത്തെ സാധ്യതകള്‍' എന്ന തലക്കെട്ടില്‍ ദ്വിദിന ഐടി ക്യാമ്പ് ആരംഭിച്ചു. ഇന്‍ഫോമാധ്യമം എഡിറ്റര്‍ വി കെ അബ്ദു ക്യമ്പ് ഉദ്ഘാടനം ചെയ്തു.

'സൈബര്‍ ലോകം സവിശേഷതകളും സാധ്യതകളും' എന്ന തലക്കെട്ടില്‍ അദ്ദേഹം സംസാരിച്ചു. 'വിവരസാങ്കേതിക വിദ്യ ഇന്ന്, നാളെ' എന്ന വിഷയത്തിലും ക്ളാസ് നടന്നു.

നാളെ, 'ബ്ളോഗ് പ്രസക്തിയും പ്രാധാന്യവും' എന്ന തലക്കെട്ടില്‍

പ്രശസ്ത ഐ ടി വിദഗ്ധന്‍ വി കെ ആദര്‍ശ്, 'മള്‍ട്ടീമീഡിയയുടെ സാധ്യതകള്‍' എന്ന വിഷയത്തില്‍ പി ടി അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിക്കും.

'ഓര്‍ക്കൂട്ട്, യൂട്യൂബ്, ചാറ്റിംഗ്, മെയിലിംഗ് ഗ്രൂപ്പ്' എന്നീ സങ്കേതങ്ങള്‍ പരിചയപ്പെടുത്തി കെ.എ നാസര്‍ സംസാരിക്കും.

On 04 June 2009 1 comments




മലയാളത്തിന്റെ അന്തരിച്ച കവയിത്രി കമലാ സുരയ്യക്ക്
ആദരവുകളര്പ്പിച്ചുകൊണ്ട് ജൂണ്‍ 1 ന്. കോളേജില്‍ അനുസ്മരണ ദിനം ആചരിചു...

On 25 May 2009 1 comments


സ്റ്റെതസ്കോപ്പ് ലിറ്റില്‍ മാഗസിന്‍ ബ്ലോഗ് ആരംഭിച്ചു.


address :www.stethoskope.blogspot.com

On 12 March 2009 2 comments

ഉസൂലുദ്ദീന്‍ പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം ബ്ലോഗ് സമര്‍പ്പിക്കുന്നു.


കണ്ണാടി ബ്ലോഗിന് തുടക്കമായി.

എസ്.ഐ.ഒ അല്ജാമിഅ സംവേദന വേദിയുടെ കീഴില്‍ കണ്ണാടി ബ്ലോഗിന് തുടക്കമായി.
ഇന്ന് രാവിലെ 9മണിക്ക് നടന്ന പരിപാടിയില്‍
ഉസൂലുദ്ദീന്‍ പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം ബ്ലോഗ് സമര്‍പ്പിച്ചു.